NEWS
ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ്ങിൽ മെഡലുകൾ നേടി ദമ്പതികൾ
29/04/2025 04:11 PM IST
ചെറുകര സണ്ണിലൂക്കോസ്

ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ്ങിൽ കേരളത്തിനു വേണ്ടി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സിബി സെബാസ്റ്റ്യൻ വെങ്കല മെഡലും ഭാര്യ അനുപമ സിബി സ്വർണവും നേടി.
ഹിമാചൽ പ്രദേശിലെ ധരംശാലയിൽ കഴിഞ്ഞ 23നായിരുന്നു മത്സരം.
വിമെൻ 45പ്ലസ് 83 kg വിഭാഗത്തിലാണ് അനുപമയുടെ നേട്ടം. സിബി മത്സരിച്ചത് മെൻ 50 പ്ലസ് 83 kg വിഭാഗത്തിലും.
2024 ഡിസംബറിൽ മലപ്പുറത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ അനുപമ സ്വർണവും സിബി വെള്ളിയും നേടിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കൊച്ചിയിൽ നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലും ഇരുവരും നേട്ടം ആവർത്തിച്ചു.
കളത്തിപ്പടി സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ആണ് ഇരുവരും പരിശീലനം നടത്തുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











